Home » പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ മകൾ പെർസീസ് ഹാബേൽ ജോസഫ് (28) ബാംഗ്ലൂരിൽ വാഹനാപകടത്തിൽ നിര്യാതയായി

പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ മകൾ പെർസീസ് ഹാബേൽ ജോസഫ് (28) ബാംഗ്ലൂരിൽ വാഹനാപകടത്തിൽ നിര്യാതയായി

by News Desk
0 comments

ബെംഗളൂരു: ബാംഗ്ലൂരിൽ സഹോദരനുമൊത്ത് നന്ദി ഹിൽസിലേക്ക് സ്ക്കൂട്ടറിൽ യാത്ര ചെയ്യവേ സ്പീഡ് ബ്രേക്കറിൽ തട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ (യു.എസ്) മകൾ പെർസീസ് ഹാബേൽ ജോസഫ് (28) അപകടത്തിൽ മരണമടഞ്ഞു. ജനു.15 ന് രാവിലെയായിരുന്നു സംഭവം. സംസ്കാരം പിന്നീട്.

ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. സഹോദരൻ പരുക്കുകളോടെ രക്ഷപ്പെട്ടു.

ഹൊറമാവ് അഗര ഐപിസി ബഥേൽ വർഷിപ്പ് സഭാംഗമാണ്.

മാതാവ്: പരേതയായ ജെസ്സി ഹാബേൽ ജോസഫ്. സഹോദരങ്ങൾ: പ്രത്യാശ്, തേജസ്.

You may also like