Home » ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി

ബിൻസി റോബിൻ വർഗീസ് (41) നിര്യാതയായി

by News Desk
0 comments

സൂറത്ത്: പാണ്ടനാട് സ്വദേശിയായ ബിൻസി റോബിൻ വർഗീസ് (41) സൂറത്ത് മാണ്ഡവിയിൽ നടന്ന കാർ അപകടത്തിൽ നിര്യാതയായി.

നാസിക്കിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രയിലായിരുന്നു അപകടം.

ഭർത്താവും മകനും പരിക്കില്ലാതെ രക്ഷപെട്ടു. ഭർത്താവ് റോബിനാണ് കാർ ഓടിച്ചത്. പള്ളിപ്പാട് സ്വദേശിയാണ്.

ബിൻസി, പാണ്ടനാട് മേടയിൽ ടൈറ്റസ് പരേതയായ പൊന്നമ്മ ദമ്പതികളുടെ മകളാണ്. നാസിക്കിലെ നേഴ്സിംഗ് കോളേജിൽ ജോലി ചെയ്തുവരികയായിരുന്നു. ഷോൺ(12) ഏകമകനാണ്. സഹോദരൻ ബിൻസൺ ഖത്തറിൽ ജോലി ചെയ്യുന്നു.

ഭൗതീക ശരീരം നാട്ടിൽ കൊണ്ടുവന്ന് പാണ്ടനാട് ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

You may also like