Home » മേപ്രാൽ മണമേൽപറമ്പിൽ സുനിലിൻ്റെ മകൻ സ്കൂൾ വിദ്യാർത്ഥിയായ സ്റ്റീവിൻ മുങ്ങി മരിച്ചു

മേപ്രാൽ മണമേൽപറമ്പിൽ സുനിലിൻ്റെ മകൻ സ്കൂൾ വിദ്യാർത്ഥിയായ സ്റ്റീവിൻ മുങ്ങി മരിച്ചു

by News Desk
0 comments

തിരുവല്ല: കൂട്ടുകാരുമെത്ത് കുളിക്കാനിങ്ങിയ സ്കൂൾ വിദ്യാർത്ഥി ചാത്തങ്കേരി മണിമലയാറ്റിൽ മുങ്ങി മരിച്ചു.
മേപ്രാൽ ഐ.പി.സി സഭാംഗങ്ങളായ മണമേൽപറമ്പിൽ ചാണ്ടി വർഗീസിൻ്റെയും (സുനിൽ) തിരുവൻവണ്ടൂർ പത്തായപറമ്പിൽ വിൻസി ചാണ്ടിയുടെയും (ഓസ്ട്രേലിയ) മകൻ സ്റ്റീവിൻ ചാണ്ടി (14) ആണ് ഇന്നലെ വൈകുന്നേരം ചാത്തങ്കേരി കോൺകോട് കടവിൽ മുങ്ങി മരിച്ചത്.

തിരുവല്ല ക്രൈസ്റ്റ് സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. വാർഷിക പരീക്ഷ കഴിഞ്ഞ് ഇന്നലെ (തിങ്കൾ) കൂട്ടുകാർ ചേർന്നാണ് ആറ്റിൽ പോയത്. കാൽ വഴുതി വീണ് ഒഴുക്കിൽപ്പെട്ട് മുങ്ങുന്നത് കണ്ട് കൂട്ടുകാർ ബഹളം വച്ചതോടെ സമീപത്ത് നെൽപ്പാടത്ത് നിന്നും നെല്ലു കയറ്റുകയായിരുന്ന തൊഴിലാളികൾ എത്തിയാണ് കരയ്ക്ക് കയറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരണം സംഭവിച്ചു. സംസ്കാരം പിന്നീട്.

ഏക സഹോദരി: സ്റ്റെഫി മേരി ചാണ്ടി. വേർപാടിൻ്റെ വേദനയിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

You may also like