Home » ലോകപ്രശസ്ത സുവിശേഷകൻ ഡിക് ഈസ്റ്റ്മാൻ (82) കർത്തൃസന്നിധിയിൽ

ലോകപ്രശസ്ത സുവിശേഷകൻ ഡിക് ഈസ്റ്റ്മാൻ (82) കർത്തൃസന്നിധിയിൽ

by News Desk
0 comments

കൊളറാഡോ സ്പ്രിങ്സ്: പ്രശസ്ത ക്രിസ്തീയ സംഘടനയായ ‘എവരി ഹോം’ (Every Home) മുൻ പ്രസിഡന്റും ആഗോള സുവിശേഷ പ്രവർത്തകനുമായ ഡിക് ഈസ്റ്റ്മാൻ (82) അന്തരിച്ചു. അന്ത്യം അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട മിഷനറി പ്രവർത്തനങ്ങൾക്ക് ശേഷം.

അര നൂറ്റാണ്ട് ലോകമെമ്പാടുമുള്ള വിശ്വാസികളെ പ്രാർത്ഥനയ്ക്കും സുവിശേഷ പ്രചാരണത്തിനുമായി ഒരുമിപ്പിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചു.

റവ.ഡിക് ഈസ്റ്റ്‌മാൻ്റെ നേതൃത്വത്തിൽ 215 രാഷ്ട്രങ്ങളിൽ സുവിശേഷം എത്തിക്കാൻ എവരി ഹോമിലൂടെ സാദ്ധ്യമായി.

ഏതാണ്ട് 200 കോടിയിലധികം ആളുകളിലേക്ക് സുവിശേഷ സന്ദേശം എത്തിക്കാനും, 25 കോടിയിലധികം ആളുകളെ വിശ്വാസത്തിലേക്ക് നയിക്കാനും അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾക്കായി.

You may also like