Home » കൊണ്ടാഴി പേക്കക്കുഴിയിൽ മറിയാമ്മ മത്തായി (90) നിര്യാതയായി

കൊണ്ടാഴി പേക്കക്കുഴിയിൽ മറിയാമ്മ മത്തായി (90) നിര്യാതയായി

by News Desk
0 comments

ചേലക്കര: ഐപിസി കർമ്മേൽ കൊണ്ടാഴി സഭാംഗവും പേക്കക്കുഴിയിൽ പരേതനായ പി.എം. മത്തായിയുടെ ഭാര്യയുമായ മറിയാമ്മ മത്തായി (90) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മല്ലപ്പള്ളി കോതപ്ലാക്കൽ കുടുംബാംഗമാണ്. സംസ്‌കാരം സെപ്. 21 ന് തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് സഭാസെമിത്തേരിയിൽ.

ദീർഘകാലം തിരുവനന്തപുരം ജില്ലയിലെ ഐപിസി മേഴക്കോട് സഭയിലെ ആദ്യകാല വിശ്വാസികളിൽ ഒരാളായിരുന്നു. ഭർത്താവിനോടൊപ്പം അന്നത്തെ സഭാശുശ്രൂഷകനായിരുന്ന ചെകോട്ട് കുട്ടി ഉപദേശിയോടൊപ്പം മേഴക്കോട് ഐപിസി സഭയുടെ വളർച്ചയ്ക്കായും മറ്റിതര സുവിശേഷ മുന്നേറ്റത്തിനായും ഏറെ പ്രയത്നിച്ചിരുന്നു.

തുടർന്ന് 1983 -കളിൽ കുടുംബത്തോടൊപ്പം തൃശ്ശൂർ ജില്ലയിലെ കൊണ്ടാഴിയിലേക്ക് കുടിയേറി. കൊണ്ടാഴിയിലെ സഭാ വളർച്ചയ്ക്കും സുവിശേഷ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മക്കൾ: അച്ചാമ്മ (രമേശ്), ശോശാമ്മ (ജോയി), മത്തായി (ഷാൻ്റി), ഏലിയാമ്മ (ജോയി), അന്നമ്മ (വർഗീസ്), വർഗീസ് (സുമ), ലിസി (പാസ്റ്റർ ജോണിക്കുട്ടി), പാസ്റ്റർ അബ്രഹാം കൊണ്ടാഴി (ഫേബ).

ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.വി. ഏബ്രഹാം (ഓതറ) സഹോദരനാണ്.

You may also like