2
മുംബൈ: ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിന്റെ യുവജന സംഘടനയായ വൈ.പി.ഇ ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.21 ന് ഡിസ്ട്രിക്റ്റ് പാസ്റ്റർ
ജോൺസൻ തോമസിന്റെ അധ്യക്ഷതയിൽ കൂടിയ വിവിധ സഭകളുടെ പ്രതിനിധികളുടെ കൂട്ടായ്മയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി പാസ്റ്റർ സാം റ്റി തോമസിനെയും, സെക്രട്ടറിയായി ബ്രദർ സ്റ്റാൻലി സാമൂവേലിനെയും, ജോയിന്റ് സെക്രട്ടറിയായി സിസ്റ്റർ ശ്രുതി മോഹൻരാജിനെയും,ഖജാൻജിയായി സിസ്റ്റർ ഷെറിൻ ബെന്നിയെയും തിരഞ്ഞെടുത്തു. ഡിസ്ട്രിക്ടിന്റെ വിവിധ സഭകളിൽ നിന്നും 50 ഓളം പേർ പങ്കെടുത്തു.