Home » സാങ്കി പീറ്റർ നിത്യതയിൽ

സാങ്കി പീറ്റർ നിത്യതയിൽ

by News Desk
0 comments

കോയമ്പത്തൂർ: പ്രശസ്‌ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്ററിൻ്റെ മകൻ സാങ്കി പീറ്റർ നിത്യതയിൽ ചേർക്കപ്പെട്ടു. സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാങ്കി പീറ്റർ പിന്നീട് വെന്റിലേറ്ററിൻ്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. കോമാ അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിൻ്റെ വലതുഭാഗത്ത് തളർച്ചയും അനുഭവപ്പെട്ടിരുന്നു.

പ്രശസ്ത‌ ക്രൈസ്‌തവ സംഗീതജ്ഞനായിരുന്ന പരേതനായ ജെ. വി. പീറ്ററിൻ്റെ മകനാണ് സാങ്കി പീറ്റർ. സുഹൃത്തുക്കൾക്കും ക്രൈസ്തവ സംഗീതലോകത്തിനും ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു.

സംസ്കാരം പിന്നീട്

You may also like